തിരുവനന്തപുരം : പൊഴിയൂരിൽ മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. പൊഴിയൂർ സ്വദേശി ജോണിന്റെ മൃതദേഹമാണ് സെമിത്തേരിയിൽ നിന്ന് പുറത്തെടുക്കുന്നത്. ജോണിന്റേത് ആത്മഹത്യ എന്നാണ് ഭാര്യയും മക്കളും പൊലീസിന് മൊഴി നൽകിയിരുന്നത്.
എന്നാൽ മരണത്തിൽ ദുരൂഹതയെന്ന് ജോണിന്റെ സഹോദരിയും അച്ഛനും സംശയം അറിയിച്ചതോടെയാണ് മൃതദേഹം പുറത്തെടുത് പോസ്റ്റ്‌മോർട്ടം നടത്താൻ പൊഴിയൂർ പൊലീസ് തീരുമാനിച്ചത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ മേൽനോട്ടത്തിൽ പൊഴിയൂർ സി.ഐയുടെ നേതൃത്വത്തിൽ അൽപ്പസമയത്തിനകം കല്ലറ തുറന്ന് മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനുള്ള നടപടികൾ ആരംഭിക്കും.