pic

മൃഗങ്ങളും പക്ഷികളുമെല്ലാം ഈയിടെയായി ആളുകളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പലരും സോഷ്യൽ മീഡിയകളിലൂടെ താരങ്ങളുമായി. അതുപോലെ ആളുകളുടെ മനം കവർന്നിരിക്കുയാണ് ഒരു മയിൽ. മയിലുകൾ എപ്പോഴും കാഴ്ചക്കാരുടെ കണ്ണുകൾക്ക് ആനന്ദം നൽകുന്ന പക്ഷിയാണ്. പീലിവിടർത്തിയുള്ള മയിലിന്റെ നൃത്തം വല്ലാത്തൊരു കൗതുകം നിറഞ്ഞ കാഴ്ചതന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഒരു മയിലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

മയിൽപ്പീലികളുടെ നിറമാണ് മറ്റൊരു പ്രത്യേകത. തൂവെള്ള നിറത്തിലുള്ള പീലികൾ വിടർത്തി ആടുന്ന മയിലിനെയാണ് വീഡിയോയിൽ കാണാനാവുക. വെള്ള മയിലുകള്‍ തന്നെ അപൂര്‍വ്വമായ കാഴ്ചയാണ്. ജനിതക ഘടനയിലെ ഉള്‍പരിവര്‍ത്തനമാണ് ചില മയിലുകളുടെ വെള്ള നിറത്തിന് കാരണം.

വെള്ളനിറത്തിലെ പീലി വിരിച്ചുള്ള ആ നൃത്തം ഒന്നു കാണേണ്ടത് തന്നെയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പലപ്പോഴും ഇണയെ ആകര്‍ഷിക്കാനാണ് മയിലുകള്‍ പീലി നിവര്‍ത്തി നൃത്തം ചെയ്യുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. വെളുത്ത മയിലിനെ ആദ്യമായി കാണുകയാണ് ചിലർ..