pic

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ വിക്ടേഴ്സ് ചാനലിൽ പുതിയ ക്ലാസുകളായിരിക്കും നടത്തുകയെന്ന് അധികൃതർ അറിയിച്ചു.ക്ലാസുകൾ മുൻ നിശ്ചയിച്ച സമയക്രമത്തിലായിരിക്കും നടത്തുക. ഇതരഭാഷാ ക്ലാസുകൾക്ക് മലയാളം വിശദീകരണമുണ്ടാവും. അറബി,ഉറുദു, സംസ്കൃതം ക്ലാസുകൾ മറ്റന്നാളായിരിക്കും തുടങ്ങുക.

സംസ്ഥാനത്ത് ടി.വി ഇല്ലാത്ത 4000 വീടുകളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഈ വീടുകളിൽ രണ്ടുദിവസത്തിനുള്ളിൽ ടി.വി ലഭ്യമാക്കും.മികച്ച പ്രതികരണമാണ് ആദ്യഘട്ടത്തിൽ ക്ലാസുകൾക്ക് ലഭിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.ഓൺലൈൻ പ്ളാറ്റ്ഫോമുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അധികൃതർ വിലയിരുത്തി.