ചെന്നൈ: ടിക് ടോക്കിൽ ധീരത കാട്ടാനായി മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു.ഹൊസൂർ സ്വദേശി എസ് വെട്രിവേൽ (22) ആണ് മരിച്ചത്. തേർപേട്ടയ്ക്കടുത്തുള്ള തടാകക്കരയിൽ മീൻ പിടിക്കാനാണ് ഇയാൾ സുഹൃത്തുക്കൾക്കൊപ്പമെത്തിയാണ്. മീൻ പിടിച്ചു കഴിഞ്ഞപ്പോൾ അതിനെ വിഴുങ്ങുകയായിരുന്നു.
ടിക്ടോക് വീഡിയോ ചിത്രീകരിക്കാമെന്നേ സുഹൃത്തുക്കൾ ആവശ്യപ്പെട്ടതോടെയാണ് വെട്രിവൽ മീനിനെ വിഴുങ്ങിയത്. സുഹൃത്തുക്കൾ അത് വീഡിയോയിൽ പകർത്തിക്കൊണ്ടിരുന്നു. പക്ഷേ, മീൻ തൊണ്ടയിൽ കുടുങ്ങി. ശ്വാസം കിട്ടാതെ വെട്രിവൽ വെപ്രാളപ്പെട്ടു. സുഹൃത്തുക്കൾ ഉടൻ തന്നെ ഹൊസൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടനിർമാണ തൊഴിലാളിയാണ് ഇയാൾ. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.