മലപ്പുറം: അഗ്നിശമനസേനയിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് 50 ഓളം അഗ്നിശമനസേനാ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായി. ഇതിൽ മുപ്പത്തേഴുപേർ പെരിന്തൽമണ്ണ ഒാഫീസിലെ ജീവനക്കാരാണ്. ഇൗ ഒാഫീസിലെ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എടപ്പാൾ ഗ്രാമപഞ്ചായത്തിലെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് ഓഫീസ് തത്ക്കാലത്തേക്ക് അടച്ചു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെല്ലാം നിരീക്ഷണത്തിലാണ്.
ജില്ലയിൽ ഇന്നലെ പതിനാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.