ന്യൂഡൽഹി: പി.എം കെയേഴ്സ് ഫണ്ടിനെ സി.എ.ജി ഓഡിറ്റിന്റെ പരിധിയിൽ നിന്ന് നീക്കി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാർക്ക് അസോസിയേറ്റ്സ് എന്ന സ്ഥാപനമായിരിക്കും ഓഡിറ്റ് നടത്തുക. പി.എം കെയേഴ്സ് ഫണ്ടിനെ സി.എ.ജി ഓഡിറ്റിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ഏറെനാളായി ആവശ്യപ്പെടുകയായിരുന്നു.