death

തിരുവനന്തപുരം: പൊഴിയൂർ സ്വദേശി ജോൺ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മാർച്ച് ആറിനാണ് ജോൺ ഹൃദയാഘാതം മൂലം മരിച്ചത്. മൃതദേഹം ആരെയും കാണിക്കാൻ ജോണിന്റെ ഭാര്യ വീട്ടുകാർ കൂട്ടാക്കിയില്ല. ജോണിന് അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും സഹോദരി ആരോപിച്ചു.പരുത്തിയൂർ മറിയം മഗ്ദലന പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്.