miss-quarantine

ഫാഷൻ ഷോ ഡിജിറ്റലായി നടത്താനൊരുങ്ങി വൺ മോർ ക്രിയേഷൻ. ആദ്യമായാണ് "മിസ് ക്വാറന്റെെൻ" ഓൺലെെൻ പേജന്റ് ഷോ സംഘടിപ്പിക്കുന്നത്. വൺ മോർ ക്രിയേഷൻ കമ്പനിയുടെ ബാനറിൽ ഷോ അസോസിയേറ്റ് ചെയ്യുന്നത് ബ്ലാങ്ക് സ്‌പെയിസ് കമ്പനിയാണ്. 35 ഓളം എൻട്രികളിൽ നിന്ന് 17 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മത്സരം ജൂൺ 14ന് നടക്കും.

വിവധ മേഖലകളിൽ നിന്നായി നാല് ജഡ്ജസുമാരാണ് "മിസ് ക്വാറന്റെെ"നെ തിരഞ്ഞെടുക്കുക. രാധിക(ഡിസെെനർ)​, സനീഷ്(സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്)​,​ രമ്യ കൃഷ്ണ(മോഡൽ)​,​ ഉണ്ണി നാലാഞ്ചിറ(ഫോട്ടോഗ്രാഫർ)​ എന്നിവരാണ് വിധികർത്താക്കൾ.​ ചേതസ് കാർത്തികേയനാണ് ഷോ കോർഡിനേറ്റർ.

മത്സരാർത്ഥികൾക്ക് ഗ്രൂമിംഗ് സെഷനും റിഹേഴ്സലും നൽകി തുടങ്ങിയിട്ടുണ്ട്. ഗൂഗിൽ മീറ്റ് ആപ്പ് ഉപയോഗിച്ചാണ് മത്സരാർത്ഥികളെ എല്ലാവരെയും ഒരുമിച്ച് കണക്ട് ചെയ്യുന്നത്. സ്വന്തം വീടുകളിൽ നിന്നുതന്നെയാണ് റാംപ് വാക്ക് ചെയ്യുക. നാല് റൗണ്ടുകളിലായാണ് മത്സരം. മൂന്ന് കോസ്റ്റ്യൂം റൗണ്ട്,​ ഒരു ക്വസ്റ്റ്യൻ ആൻസർ റൗണ്ടുമാണുള്ളത്. പെ‌ർഫോമൻസ് അനുസരിച്ച് വിജയിയെ തിര‌ഞ്ഞെടുക്കും.

ടെെറ്റിൽ വിന്നർ,​ ഫസ്റ്റ് റണ്ണർ അപ്പ്,​ സെക്കന്റ് റണ്ണർ അപ്പ് എന്നിങ്ങനെ മൂന്ന് വിജയികളെയാണ് തിര‌ഞ്ഞെടുക്കുക. ഫസ്റ്റ് ടെെറ്റിൽ വിന്നർക്ക് വൺമോർ ക്രിയേഷന്റെ മൂന്ന് ഫോട്ടോ പാക്കേജാണ് ലഭിക്കുക. മൂന്ന് പോർട്ട് ഫോളിയോ പാക്കേജാണിത്. ഫസ്റ്റ് റണ്ണർ അപ്പിന് രണ്ട് പാക്കേജ്,​ സെക്കന്റ് റണ്ണർ അപ്പ് -ഒരു പാക്കേജ് എന്നിങ്ങനെയാണ് പ്രെെസ്.