ന്യൂഡൽഹി:കൊവിഡ് മൂലമുള്ള മരണനിരക്ക് ഉയരുന്നത് തടയാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം എയിംസ് കേന്ദ്രീകരിച്ച് വിദഗ്ദ്ധ സമിതി രൂപീകരിച്ചു. ഈ സമിതിയുമായി സംസ്ഥാനങ്ങൾ ആശയവിനിമയം നടത്തണം. ഇതിനായി നോഡൽ ഓഫീസറെ നിയമിക്കണം.
അതേസമയം, അടിയന്തര നടപടികൾ നിർദേശിച്ച് ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് വിദഗ്ദ്ധ സമിതി രൂപീകരിച്ചതെന്നാണ് റിപ്പോർട്ട്.