
1. കൊല്ലത്ത് ആറാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ ആണ് മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പ്രാക്കുളം മനയ്ക്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകള്‍ അമീനയാണ് തൂങ്ങി മരിച്ചത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കുഞ്ഞിന്റ അമ്മ ആരോപിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വന്നിട്ടില്ല.
2. വികേ്ടഴ്സ് ചാനലില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാംഘട്ട ക്ലാസുകള്‍ ആരംഭിക്കും. മുന്‍ നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയാണ് പുതിയ ക്ലാസുകള്‍ നടത്തുക. ട്രയല്‍ ക്ലാസുകള്‍ അവസാനിച്ചു. ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി കൂടുതല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉള്‍പ്പെടുത്തും. അറബി, ഉറുദു, സംസ്‌കൃതം ക്ലാസുകള്‍ മറ്റെന്നാള്‍ മുതല്‍ ആരംഭിക്കും. ഇതരഭാഷാ വിഷയങ്ങള്‍ക്ക് മലയാള വിശദീകരണം ഉണ്ടാകും. ആദ്യ ഘട്ടത്തില്‍ മികച്ച പ്രതികരണം എന്ന് വിലയിരുത്തല്‍. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മികച സ്വീകാര്യത ലഭിച്ചു. അതേസമയം,ടിവി ഇല്ലാത്ത 4000 വീടുകള്‍ ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇവര്‍ക്ക് രണ്ട് ദിവസം കൊണ്ട് ടിവി എത്തിക്കും എന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
3. രാജ്യത്ത് 80 ദിവസത്തെ ലോക്ഡൗണ്‍ പിന്നിടുമ്പോള്‍, മൂന്ന് ലക്ഷത്തിന് മുകളില്‍ കൊവിഡ് കേസുകളും 8,500ന് മുകളില്‍ മരണവും. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കേരള ഹൗസില്‍ ഉത്തരേന്ത്യക്കാരന്‍ ആയ ശുചീകരണ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ജൂണ്‍ 16, 17 തിയ്യതികളിലാണ് ചര്‍ച്ച നടക്കുക.
4. 24 മണിക്കൂറിനിടെ 10,000-ല്‍ ഏറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 3,05,950 ആയി. 8,712 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയ്ക്ക് പുറമെ ഡല്‍ഹിയിലും സ്ഥിതി അതീവ രൂക്ഷമാണ്. ഇന്നലെ മാത്രം 2,137 കേസുകളും 71 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ഏറ്റവും വലിയ കണക്കാണിത്. രാജ്യത്ത് നിലവില്‍ 1,44,817 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷവും കടന്നു. അതിനിടെ, രാത്രി കര്‍ഫ്യൂ കര്‍ശനം ആക്കണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
5. മാസങ്ങള്‍ പിന്നിട്ടിട്ടും ലോകത്തെ കാര്‍ന്ന് കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് പടരുക ആണ്. ലോകത്ത് കൊവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു. മരണം 4,30,000ത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ 20,000-ല്‍ അധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലിലും സമാന അവസ്ഥയാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായ മെക്സികോ കോവിഡ് കേന്ദ്രമായി മാറുകയാണ്. മെക്സിക്കോയില്‍ കൊവിഡ് മരണം 15,000 കടന്നു. കോവിഡിന്റെ രണ്ടാം ഘട്ട ഭീഷണിയുള്ള ചൈനയില്‍ ഇന്നലെ ഏഴ് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന്‍ പ്രസിഡന്റ് വ്‌ലോഡ്മിര്‍ സെലന്‍സ്‌കിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചു.
6. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാന്‍ ഉപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാ ശാലയിലെ ഗവേഷകര്‍ രംഗത്തെത്തി. നാഫ്തലീന്‍ ബേസ്ഡ് പി.എല്‍ പ്രോ ഇന്‍ഹിബിറ്റേഴ്സ് എന്നാണ് ഈ തന്മാത്രകള്‍ക്ക് പേര് നല്‍കി ഇരിക്കുന്നത്. കൊറോണ വാക്സിന്‍ വികസിപ്പിക്കുന്നതിന് ഇത് ഒരു നിര്‍ണായക വഴിത്തിരിവ് ആകുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ. അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. പരീക്ഷണം പൂര്‍ണമായും വിജയിച്ചാല്‍ അടുത്ത മാസം മുപ്പതിനായിരം ആളുകളില്‍ വാക്സിന്‍ ഉപയോഗിക്കാം എന്നുമാണ് കമ്പനി അധികൃതരുടെ വിശദീകരണം.
7. അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ജമ്മുകാശ്മീരിലെ കുല്‍ഗാമയിലും അനന്ത് നാഗിലുമാണ് ഏറ്റു മുട്ടല്‍. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷസേന വധിച്ചു. ആറു ദിവസത്തിനിടെ തെക്കന്‍ കാശ്മീരില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടല്‍ ആണിത്. അനന്ത് നാഗില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസിന്റെ സംയുക്ത സംഘവും , കരസേന റിസര്‍വ് പൊലീസും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തുക ആയിരുന്നു. തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടി ഉതിര്‍ക്കുക ആയിരുന്നു. സ്ഥിതിഗതികള്‍ ശാന്തം ആയിട്ടില്ല എന്നും ഏറ്റുമുട്ടല്‍ തുടരുക ആണ് എന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു.