കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടി. മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റിൽ ബൈജു (35) ആണ് പിടിയിലായത്. 2019 നവംബറിലാണ് സംഭവം. വിവരം പുറത്ത് പറഞ്ഞാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.