swab

ലഖ്നൗ:- ആശുപത്രിയിൽ ജോലിക്കിടെ തനിയെ കൊവിഡ് സ്വാബ് ടെസ്റ്ര് നടത്തി ഡോക്ടർ. ലഖ്നൗവിലെ റാംമനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ റസിഡന്റ് ഡോക്ടറാണ് ടെസ്റ്റ് നടത്തിയത്. വീഡിയോ പകർത്തിയ നഴ്സ് അങ്ങനെ ചെയ്യരുതെന്ന് ഡോക്ടറോട് പറയുന്നുണ്ടെങ്കിലും ഡോക്ടർ അത് കേൾക്കാൻ കൂട്ടാക്കിയില്ല.

വീഡിയോ വിവാദമായതോടെ വീഡിയോയിലുള്ളവരെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും ഇത് ചെയ്‌തവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി വക്താവ് ഡോ. ശ്രീകേഷ് സിംഗ് പറഞ്ഞു. എന്നാൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പോസ്റ്രുകളിട്ടതിന് നഴ്സിനെ ജോലിയിൽ നിന്ന് ആശുപത്രി ഡയറക്ടർ എ.കെ.ത്രിപാഠി നീക്കിയതായും ഇവർക്കെതിരെ ഏപ്രിൽ മാസത്തിൽ തന്നെ അച്ചടക്ക നടപടിക്ക് ആരോഗ്യ കാര്യാലയത്തിലേക്ക് കത്തയച്ചിരുന്നതായും ആശുപത്രി വക്താവ് അറിയിച്ചു.