പത്ത് വർഷത്തിലേറെയായി കോഴിക്കോട് കടപ്പുറത്ത് കച്ചവടം നടത്തിവന്ന അബ്ദുള്ള കോയ ഉന്തുവണ്ടിയിൽ കടലിലെ തിരകളെണ്ണി കഴിയുകയാണിപ്പോൾ.കടപ്പുറത്തെത്തുന്നവർക്ക് പട്ടവും കളിക്കോപ്പുകളും വിറ്റായിരുന്നു അബ്ദുള്ള കോയ അന്നന്നത്തെ ആഹാരം കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായി. സുമനസുകൾ നൽകുന്ന ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിറുത്തുന്നത്. കൊവിഡിനൊപ്പം മഴയും എത്തിയതോടെ ഉന്തുവണ്ടിയിൽ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് കഴിക്കുകയാണ് ഇദ്ദേഹം.