krishnakumar
KRISHNAKUMAR

നടൻ കൃഷ്ണകുമാറിന്റെ പിറന്നാൾ ആഘോഷമാക്കി മക്കൾ. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നീ നാലു പെൺമക്കൾ ചേർന്ന് മറക്കാനാവാത്ത നിമിഷങ്ങളാണ് അച്ഛനായി ഒരുക്കിയത്. പിറന്നാൾ കേക്ക് മുറിക്കുന്ന വിഡിയോ ഇൻസ്റ്റ ഗ്രാം പേജിലൂടെ മക്കൾ പങ്കുവച്ചു. അമ്മ സിന്ധു കൃഷ്ണയാണ് കേക്ക് മുറിച്ച് മധുരം പങ്കിടുന്നതിന്റെ വിഡിയോ പകർത്തിയത്. ഇതു കൂടാതെ തങ്ങളുടെ പഴയ ചിത്രങ്ങൾ കോർത്തിണക്കി മക്കൾ അച്ഛന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. അച്ഛനും മക്കളും ഒന്നിച്ചുള്ള ചിത്രമാണ് അഹാനയുടെ പോസ്റ്റ്. കുട്ടിക്കാലത്തെ കുസൃതി കുട്ടിയായ തന്റെയും അച് ഛന്റെയും ഫോട്ടോ ആണ് ദിയ പോസ് റ്റ് ചെയ്തത്. കുട്ടിക്കാലത്ത് അച്ഛന്റെ തോളത്തിരിക്കുന്ന ചിത്രമാണ് ഇഷാനിയുടേത്. എന്നാൽ ഇളയ മകൾ ഹൻസികയുടെ വകയായുള്ള പിറന്നാൾ പോസ്റ്റ് ഒരു വിഡിയോയാണ്.