മുംബയ് :കൊവിഡ് വെെറസിനെ പ്രതിരോധിക്കാൻ കൈകളിൽ ചുംബിച്ചാൽ മതിയെന്ന് ആഹ്വാനം ചെയ്ത മഹാരാഷ്ട്ര രത്‌ലം സ്വദേശിയായ ആൾ ദൈവം അസ്‌ലം ബാബ കൊവിഡ് ബാധിച്ച് മരിച്ചു. ജൂൺ 3നാണ് ഇയാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത് തുടർന്ന് ജൂൺ 4ന് മരിച്ചു. പ്രവചനം വിശ്വസിച്ച് നിരവധി വിശ്വാസികൾ ഇദ്ദേഹത്തെ സമീപിച്ചിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ള 24പേർക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗപ്രതിരോധാർത്ഥം 50ഓളം പേരെ നിരീക്ഷണത്തിലാക്കിയതായി രത്‌ലാം പൊലീസ് സൂപ്രണ്ട് ഗൗരവ് തിവാരി അറിയിച്ചു. അസ്‌ലം ബാബ താമസിച്ചിരുന്ന നയാപുര മേഖലയെ കണ്ടെയിൻമെന്റ് സോണാക്കുകയും, അവിടെ 150 പേരെ ക്വാറന്റീനിലാക്കുകയും ചെയ്തു.