af

കറാച്ചി: മുൻ പാക് ക്രിക്കറ്റ് ക്യാപറ്റൻ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗം ഭേദമാകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് താരം ട്വീറ്റ് ചെയ്തു. താരവുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി. ഇതിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചോ എന്ന് വ്യക്തമല്ല. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് താരത്തിന് ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമല്ല.