മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിമാനത്താവളത്തിലെ മുപ്പതോളം ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥന് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. വിദേശത്ത് നിന്നും കരിപ്പൂർ വിമാനത്താവളം വഴി എത്തിയവരിൽ നിന്നാകാം കൊവിഡ് ബാധിച്ചതെന്നാണ് കരുതുന്നത്. കോഴിക്കോട് ജില്ലയിൽ ഇന്നലെ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.