മിഡ്നാപ്പൂർ:- പശ്ചിമ ബംഗാളിലെ മിഡാനാപൂരിൽ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്ന് അടുത്തുള്ള കനാലിലേക്ക് പതിച്ചു. മഴക്കാലവുമായി ബന്ധപ്പെട്ട് കനാലിൽ ശുചീകരണ പ്രവർത്തനം നടക്കുകയായിരുന്നു. അതുകാരണം കെട്ടിടത്തിന്റെ അടിത്തറക്ക് തകർച്ചയുണ്ടായി. വൈകാതെ നിമിഷ നേരം കൊണ്ട് കെട്ടിടം പൂർണ്ണമായും തകർന്നുപോയി.
സംസ്ഥാനത്താകെ തുടരുന്ന കനത്ത മഴയെ തുടർന്നാകാം സംഭവമെന്നാണ് കരുതപ്പെടുന്നത്. കെട്ടിടം തകർന്നതോടെ തനിക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്ന് ഉടമ നെമായ് സാമന്ത പറഞ്ഞു. സംഭവത്തിന്റെ വീഡിയോ യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോ കാണാം