ന്യൂഡൽഹി:ടെലിവിഷൻ താരം ദീപിക സിംഗിന്റെ മാതാവിന് കൊവിഡ് സ്ഥിരീകരിച്ചു. സർക്കാരിന്റെയും ജനങ്ങളുടെയും സഹായം അഭ്യർത്ഥിച്ച് കൊണ്ട് താരം തന്നെയാണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ വെളളിയാഴ്ചയാണ് ദീപികയുടെ മാതാവിന് കൊവിഡ് സ്ഥിരീകിച്ചത്. രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ ആശുപത്രി അധികൃതർ പരീശോധന ഫലം നൽകുന്നില്ലെന്നാണ് താരത്തിന്റെ പരാതി.ഡൽഹിയിലെ ആശുപത്രിയിൽ തന്റെ മാതാവിന് ചികിത്സ നിഷേധിച്ചുവെന്നും താരം പറയുന്നു.
59 വയസുളള പ്രായമായ മാതാവ് ഇപ്പോൾ വീട്ടിലിൽ നിരീക്ഷണത്തിലാണെന്നും കൂട്ടുകുടുംബമായതിനാൽ രോഗം മറ്റുളളവരിലേക്ക് പകരാൻ സാദ്ധ്യതയുണ്ടെന്നും താരം പറയുന്നു. ബന്ധപ്പെട്ട അധികാരികൾ ഇത് കണ്ട് നടപടി കൈകൊളളുമെന്നാണ് പ്രതീക്ഷയെന്നും ചികിത്സ ലഭിച്ചാൽ അമ്മയുടെ അസുഖം ഭേദമാകുമെന്നും താരം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൽഹി മുഖ്യമന്ത്രി കെജരിവാളിനും ദീപിക പോസ്റ്റ് ടാഗ് ചെയ്തിട്ടുണ്ട്. ലോക്ക്ഡൗൺ മൂലം ദീപിക ഇപ്പോൾ മുംബയിലാണുളളത്.