ചെന്നൈ: നടി രമ്യാകൃഷ്ണന്റെ കാറിൽ നിന്ന് 100കുപ്പി മദ്യം പിടികൂടി. ചെന്നൈ ചെങ്കൽപ്പേട്ട് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മാമലപുരത്തുനിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്താൻ ശ്രമിച്ചത്. ഡ്രൈവറെക്കൂടാതെ നടിയും സഹോദരിയും കാറിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഡ്രൈവർ സെൽവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.