ചെന്നൈ: ചെന്നൈയിൽ മദ്യലഹരിയിൽ ടിക് ടോക് വിഡിയോ ചെയ്യുന്നതിനിടെ ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ചെന്നൈ ഹൊസൂർ പാർവതി നഗറിൽ താമസിക്കുന്ന എസ്.വെട്രിവേലാണ് ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ മരിച്ചത്. മദ്യലഹരിയിലായിരുന്ന യുവാവ് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങുകയായിരുന്നു യുവാവ്. ഒപ്പമുള്ളവരും മദ്യപിച്ചിരുന്നു. തേർപേട്ടയ്ക്കടുത്തുള്ള തടാകക്കരയിലാണ് സംഭവം നടന്നത്.വെട്രിവേലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.