ind

ന്യൂഡൽഹി:- നേപ്പാൾ പാർലമെന്റിൽ ഇന്ന് പ്രത്യേക സമ്മേളനം വിളിച്ച് ചേർത്തിരിക്കുകയാണ് പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി. ഇന്ത്യ- നേപ്പാൾ-ചൈന തർക്കം നിലനിൽക്കുന്ന കാലാപാനി-ലിപുലേക്ക്-ലിംപിയാധുര പ്രദേശങ്ങളല്ലാം തങ്ങളുടെതാക്കി തയ്യാറാക്കുന്ന ഭൂപടം പാർലമെന്റിന്റെ അധോസഭയിൽ ഭരണഘടനാ ഭേദഗതി ബില്ലായി പാസാക്കിയെടുക്കാൻ നിശ്ചയിച്ചിരിക്കുകയാണ് ഒലി.

എന്നാൽ നേപ്പാളിന്റെ ഈ തീരുമാനത്തെ ഇന്ത്യ ഏകപക്ഷീയമായ തീരുമാനം എന്നാണ് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി

ഒലി ചൈനയുമായി ചേർന്ന് തന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന പ്രവർത്തിയായാണ് ഇന്ത്യ ഇതിനെ കാണുന്നത്. പെട്ടെന്ന് നേപ്പാൾ ഭൂപട വിഷയം എടുത്തിട്ടത് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനും അതുവഴി തന്നെകുറിച്ച് ഒരു വികാരം രാജ്യത്തിനതീതമായി ഉണ്ടാക്കിയെടുക്കാനുമുള്ള ഒലിയുടെ ശ്രമത്തിന്റെ ഭാഗവുമാണ്. ഒരേയൊരു പാർലമെന്റ് അംഗമാണ് ഭൂപട വിഷയത്തിൽ ഭേദഗതിക്ക് ശ്രമിച്ചത്. അവർക്ക് പക്ഷെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് അത് പിൻവലിക്കേണ്ടിയും വന്നു.

എന്തായാലും നേപ്പാളിന്റെ ഈ നീക്കത്തിനിടെ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുകയാണ് ഇന്ത്യൻ കരസേനാ മേധാവി എം.എം.നരവാനെ. 'നേപ്പാളുമായി ഭൂമിശാസ്ത്രപരമായും,ചരിത്രപരമായും, സാംസ്കാരിക പരമായും,മതപരമായും ശക്തമായ ബന്ധം നമുക്കുണ്ട്. വ്യക്തികൾ തമ്മിലും ഞങ്ങൾക്ക് നല്ല ബന്ധമുണ്ട്. ഞങ്ങളുടെ ബന്ധം ശക്തമാണ്. അത് ഭാവിയിലും ശക്തമായി തന്നെ തുടരും.' കരസേനാ മേധാവി ഓർമ്മിപ്പിച്ചു. ചൈനീസ് ഭരണകൂടത്തിന്റെ ഒപ്പം ചേർന്ന് നേപ്പാൾ നടത്തുന്ന നീക്കങ്ങൾക്കിടയിലും നേപ്പാളിലെ ജനങ്ങളുമായി ഇന്ത്യ നല്ല ബന്ധം തുടരുമെന്ന ഓർമ്മപ്പെടുത്തലാണ് നരവാനെ നേപ്പാൾ ഭരണകൂടത്തിന് നൽകിയിരിക്കുന്നത്. ഇത് വരുംദിനങ്ങളിൽ അവരിൽ സമ്മർദ്ദം സൃഷ്ടിക്കുക തന്നെ ചെയ്യും.