തിരുവനന്തപുരം: ഇന്നലെ കാണാതായ സെക്രട്ടേറിയറ്റിലെ അണ്ടർസെക്രട്ടറി ഇള ദിവാകറിന്റെ(49)മൃതദേഹം കണ്ടെത്തി. ചിറയിൻകീഴിന് സമീപം അയന്തിക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് ഇളയെ കാണാതായത്. അയന്തിക്കടവിനു സമീപം ഇളയുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ബുധനാഴ്ച വൈകിട്ട് ഇള സ്കൂട്ടറിൽ വലിയേല തോട്ടവാരം ഭാഗത്തു അയന്തികടവിൽ വന്ന് ഏറെ നേരം ചെലവഴിച്ചതിന് ദൃക്സാക്ഷികളുണ്ടായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നദിയിൽ ചാടിയിട്ടുണ്ടെന്ന നിഗമനത്തിൽ അധികൃതർ തിരച്ചിൽ ശക്തമാക്കിയിരുന്നത്.
അടുത്തിടെയാണ് ഇളയ്ക്ക് അണ്ടർസെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭർത്താവ്. മക്കൾ: ഭവ്യ ലൈജു(സബ് എൻജിനീയർ, കെഎസ്ഇബി,പാലച്ചിറ, വർക്കല), അദീന ലൈജു (പ്ലസ് ടു വിദ്യാത്ഥിനി).