pic

കൊച്ചി: കർണാടകത്തിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥിക്ക് ക്വാറന്റീൻ സൗകര്യം ലഭിച്ചില്ലെന്ന് പരാതി. ഇതേത്തുടർന്ന് രണ്ട് മണിക്കൂറോളം വിദ്യാർത്ഥിക്ക് ഓട്ടോറിക്ഷയിൽ ഇരിക്കേണ്ടിയും വന്നു. മംഗലാപുരത്ത് നിന്ന് ഉദയംപേരൂരിലെത്തിയ വിദ്യാർത്ഥിയാണ് ദുരിതത്തിലായത്. ഒടുവിൽ ജില്ലാ കളക്ടർ ഇടപെട്ട് ക്വാറന്റീൻ സൗകര്യം ഒരുക്കുകയായിരുന്നു.