hair-

കേശ സംരക്ഷണത്തിന് കാപ്പിപൊടി വളരെയേറെ ഗുണം ചെയ്യുമെന്ന് എത്ര പേർക്കറിയാം. മുടിയുടെ വളർച്ചയ്ക്കും മുടി കൊഴിച്ചിൽ തടയുന്നതിനും കാപ്പി പൊടി വളരെയേറ ഫലപ്രദമാണ്. മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുന്നതിനും,​ ടെക്സ്ച്ചർ മെച്ചപ്പെടുത്താനും കാപ്പി വളരെയേറെ ഗുണം ചെയ്യും. കൂടാതെ രക്തചംക്രമണം വർദ്ധിപ്പിച്ച് തലയോട്ടിയെ എക്സ്‌ഫോളിയേറ്റേ് ചെയ്യാനും ഇത് നല്ലതാണ്. കൊഫി ഉപയോഗിച്ച് കേശസംരക്ഷണത്തിന് ഗുണം ചെയ്യുന്ന ചില വിദ്യകൾ പരീക്ഷിച്ചാലൊ?​

കോഫി ഹെയർ മാസ്ക്

1 ടേബിൾ സ്പൂൺ തേനും 1 ടേബിൾ സ്പൂൺ ഒലിവ് ഓയിലും എടുത്ത് അതിലേയ്ക്ക് രണ്ട് ടീസ്പൂൺ കാപ്പി പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. മുടി കൊഴിച്ചിൽ പരിഹരിക്കാൻ ഈ മാസ്ക്ക് ഗുണകരമാണ്.

കോഫി കണ്ടിഷ്ണർ

ഷാംപൂ ചെയ്ത മുടിയിൽ കോഫി കണ്ടീഷ്ണർ ഉപയോഗിക്കാം. കുറച്ച് കാപ്പി വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് കണ്ടിഷ്ണറിന് പകരമായി ഉപയോഗിക്കാം.

കോഫി ഹെയർ കളർ

കോഫീ ഉപയോഗിച്ച് സ്വാഭാവികമായ രീതിയിൽ മുടിക്ക് നിറം നൽകാൻ കഴിയും. കൂടുതൽ അളവിൽ കാപ്പിപ്പൊടി ചേർത്ത് വെള്ളം തിളപ്പിക്കുക. ഇതിലേയ്ക്ക് നിങ്ങൾ ദിവസേന ഉപയോഗിക്കുന്ന കണ്ടിഷ്ണർ ചേർത്ത ശേഷം രണ്ട് ടേബിൾ സ്പൂൺ ഓർഗാനിക് കോഫി ഗ്രൗണ്ടുകൾ ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ ഇട്ട് ഒരു മണിക്കൂറിന് ശേഷം ഇളം ചൂട് വെള്ലത്തിൽ കഴുകാം.

കൊഫീ ഹെയർ വാഷ്

കാപ്പിപൊടി വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച ശേഷം,​ തണുപ്പിക്കാൻ വെയ്ക്കുക. ഷാംപൂ ചെയ്ത തലമുടി ഈ മിശ്രിതം ഉപയോഗിച്ച് കഴുകി കളയാം. ഇങ്ങനെ സ്ഥിരമായി ചെയ്താൽ മുടിയുടെ രൂപഘടന മെച്ചപ്പെടാൻ സഹായിക്കും.

ശ്രദ്ധിക്കാൻ

മുടിയുടെ ആരോഗ്യത്തിന് കോഫി ഗുണം ചെയ്യുമെങ്കിലും, അമിതമായാൽ ഫലം വിപരീതമാകും. കളർ ചെയ്ത തലമുടിയിൽ കോഫി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ഹെയർ കളർ മങ്ങുന്നതിന് കാരണമാകും.