ചലിക്കുന്ന ട്രെഡ് മില്ലിൽ കിടിലൻ നൃത്തചുവടുകളുമായി യുവതാരം അശ്വിൻ. കമലഹാസൻ ഇരട്ടവേഷത്തിലെത്തിയ അപൂർവസഹോദരങ്ങൾ എന്ന ചിത്രത്തിലെ ഡാൻസ് നമ്പറായ അണ്ണാത്തെ ആടുരാർ എന്നു തുടങ്ങുന്ന ഗാനമാണ് അശ്വിൻ ട്രെഡ്മില്ലിൽ അനായാസം അവതരിപ്പിക്കുന്നത്. ജേക്കബിന്റെ സ്വർഗരാജ്യം എന്ന നിവിൻപോളി ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് അശ്വിൻ.
ലുക്കിലും ഡാന്‍സിലും അശ്വിന്‍, കമലഹാസനെ ഓര്‍മിപ്പിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ കമന്റ്. നടൻ അജു വർഗീസാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാർത്തിക് നരേൻ സംവിധാനം ചെയ്ത ധ്രുവങ്ങൾ 16 എന്ന ചിത്രത്തിലും അശ്വിൻ അഭിനയിച്ചിരുന്നു.