b-kannan

ചെന്നൈ: തെന്നിന്ത്യൻ ഛായാഗ്രാഹകൻ ബി.കണ്ണൻ (69) അന്തരിച്ചു. ഹൃദയസംബന്ധിയായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ഛായഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. തമിഴായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തട്ടകം. അമ്പതിലേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. 2018ൽ ഇറങ്ങിയ തമിഴ് ചിത്രമായ തഗ്സ് ഒഫ് മാൽഗുഡിയിലാണ് അവസാനമായി പ്രവർത്തിച്ചത്. സംവിധായകൻ ഭാരതി രാജയ്ക്കൊപ്പമായിരുന്നു കണ്ണൻ കൂടുതലും പ്രവർത്തിച്ചിരുന്നത്. സംവിധായകനായിരുന്ന ഭീം സിംഗിന്റെ പുത്രനും പ്രശസ്ത എഡിറ്റർ ബി.ലെനിന്റെ സഹോദരനുമാണ്.