തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതുതായി രണ്ട് പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ നടുവിൽ, പാപ്പിനിശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
അതേസമയം 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശേരി, പൊൽപ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂർ ജില്ലയിലെ മാലൂർ, പെരളശേരി, പിണറായി, ശ്രീകണ്ഠപുരം, തലശേരി മുനിസിപ്പാലിറ്റി, കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി എന്നിവയെയാണ് ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ സംസ്ഥാനത്ത് ആകെ 117 ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്.
അതേസമയം കേരളത്തിൽ ഇന്ന് 85 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും, കണ്ണൂരിൽ നിന്നുള്ള 14 പേർക്കും, കോഴിക്കോട്ട് നിന്നുള്ള 12 പേർക്കും, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 9 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 8 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 7 പേർക്കും, ഇടുക്കി, തൃശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്ക് വീതവും, പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 53 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈറ്റ്- 21, യു.എ.ഇ.- 16, സൗദി അറേബ്യ- 7, ഒമാൻ- 4, നൈജീരിയ- 3, റഷ്യ- 2) 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 6, തമിഴ്‌നാട്- 5, ഡല്‍ഹി- 4, രാജസ്ഥാൻ- 1, പശ്ചിമ ബംഗാൾ- 1, ഉത്തർപ്രദേശ്- 1) വന്നതാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.