remya-krishnan-

ചെന്നൈ: തെന്നിന്ത്യൻ നടി രമ്യാകൃഷ്ണൻ സഞ്ചരിച്ച കാറിൽ നിന്ന് നൂറിലധികം മദ്യ കുപ്പികൾ പിടികൂടിയതായി പൊലീസ്. മഹാബലി പുരത്ത് നിന്ന് ചെന്നൈയിലേക്ക് വന്നിരുന്ന രമ്യയുടെ കാർ ഇ.സി.ആർ റോഡിലെ മുട്ടുകാട് വച്ചാണ് പൊലീസ് പരിശോധിച്ചത്. കാനത്തൂർ പൊലീസാണ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്.

96 ബിയർബോട്ടിലുകളും എട്ട് വൈൻ ബോട്ടിലുകളുമാണ് കാറിൽ നിന്ന് ലഭിച്ചത്.

രമ്യയോടൊപ്പം സഹോദരി വിനയ കൃഷ്ണനും ഡ്രൈവറും കാറിലുണ്ടായിരുന്നു. കൊവിഡ് ലോക്ക്ഡൗൺ ചട്ടം നിലനിൽക്കുന്നതിനാൽ ഡ്രൈവർ ശെൽവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. അതേസമയം, രമ്യയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തെന്നും പിന്നീട് വിട്ടയച്ചെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തമിഴ്നാട്ടിലെ പല ഭാ​ഗത്തും മദ്യശാലകൾ തുറന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായ ചെന്നൈ

ന​ഗരത്തിലെ മദ്യശാലകൾ തുറക്കാൻ അനുമതിയില്ല. അതിനാൽ തന്നെ വ്യാപകമായ മദ്യക്കടത്ത്

നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.