ന്യൂഡൽഹി : ഗുജറാത്തിനെയും ബംഗാളിനെയും താരതമ്യപ്പെടുത്തിയുള്ള രാമചന്ദ്ര ഗുഹയുടെ ട്വീറ്റിനെതിരെ ബി.ജെ.പി നേതാക്കളായ നിർമ്മല സീതാരാമനും വിജയ് രൂപാണിയും. ബ്രിട്ടീഷ് എഴുത്തുകാരൻ ഫിലിപ്പ് സ്പ്രാറ്റ് 1939ൽ എഴുതിയ ഒരു വാചകമാണ് രാമചന്ദ്ര ഗുഹ ട്വീറ്ററിൽ പോസ്റ്റ് ചെയ്തത്. സാമ്പത്തികമായി പുരോഗമിച്ചെങ്കിലും ഗുജറാത്ത് സാംസ്‌കാരികമായി ഒരു പിന്നാക്ക പ്രവിശ്യയാണ്. ഇതിന് വിപരീതമായി ബംഗാൾ സാമ്പത്തികമായി പിന്നാക്കമാണെങ്കിലും സാംസ്‌കാരികമായി മുന്നേറുന്നു എന്നായിരുന്നു ട്വീറ്റിൽ പ്രതിപാദിച്ചിരുന്നത്. മോദിയുടെ ഗുജറാത്ത് മോഡലിനെ എതിരെയെന്ന രീതിയിലായിരുന്നു ട്വീറ്റ്. 1939 ൽ എഴുതിയ ആ വാചകം ഇന്നത്ത രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്ന രീതിയിലായിരുന്നു ധനമന്ത്രി നിർമ്മ സീതാരാമനും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും പ്രതികരിച്ചത്.
"Gujarat, though economically advanced, is culturally a backward province... . Bengal in contrast is economically backward but culturally advanced".
Philip Spratt, writing in 1939.
പണ്ട് ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ച് ഭരിച്ചതു പോലെ ഇന്ന് ചില വരേണ്യവർഗം അതിന് ശ്രമിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്. രണ്ടാം ലോക മഹായുദ്ധ പോളണ്ടിലെ ആയിരം കുട്ടികൾക്ക് ജാംനഗറിലെ മുൻ രാജാവായിരുന്നു ജാം സാഹിബ് ദിഗ്വിജയ്‌സിംഗ്ജി ജഡേജ അഭയം നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു നിർമ്മലയുടെ ട്വീറ്റ്. പോളണ്ട് സർക്കാർ ഇതിനെ ആദരിച്ചതിന്റെ വാർത്തയുടെ ലിങ്കും കൊടുത്തു. ഗുജറാത്തിന്റെ സംസ്‌കാരം ഇതാണെന്ന് സൂചിപ്പിക്കുകയായിരുന്നു നിർമ്മല.
Earlier it was the British who tried to divide and rule. Now it is a group of elites who want to divide Indians.
Indians won’t fall for such tricks.
Gujarat is great, Bengal is great...India is united.
Our cultural foundations are strong, our economic aspirations are high. https://t.co/9mCuqCt7d1
എന്നാൽ ഒരു ചരിത്രകാരനെ പിന്തുടരുന്നതിൽ അത്ഭുതപ്പെട്ടായിരുന്നു ഗുഹയുടെ പ്രതികരണം.
ഗുജറാത്ത് മുഖ്യമന്ത്രിയെ പോലെ ധനമന്ത്രിയും ചരിത്രകാരന്റെ വാക്കുകളിൽ ശ്രദ്ധാലുവാണെന്നായിരുന്നു ഗുഹ പറഞ്ഞത് രാജ്യത്തെ സമ്പദ് വ്യവസ്ഥ തീര്‍ച്ചയായും സുരക്ഷിതമായ കൈകളിലാണ്. എഴുത്തുകാരൻ ഫിലിപ് സ്പ്രാറ്റിനെ കൂടുതൽ അറിയാൻ ഞാൻ 30 കൊല്ലമായി ശ്രമിക്കുന്നു. ഒരു ദിവസം കൊണ്ട് ഇത് പൂർത്തിയാക്കി തന്ന ട്രോൾ ആർമിക്ക് നന്ദി എന്നായിരുന്നു ഗുഹയുടെ പ്രതികരണം.
In 1939, when Philip Spratt, from Britain, belonging to the Communist International wrote, (who @Ram_Guha quotes) this was what was happening in Gujarat: Jamnagar...Maharaja Jam Saheb Digvijaysinhji Jadeja...saved 1000 Polish children #Culture https://t.co/5XsY2cL1WZ
നേരത്തെ പൗരത്വ നിയമത്തിലടക്കം കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ഗുഹ രംഗത്തെത്തിയിരുന്നു.