pm-modi-

ന്യൂഡൽഹി: കൊവിഡ് രോഗം ബാധ ഡൽഹിയിൽ ആശങ്കാജനകമായി ഉയരുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും ലഫ്റ്റനന്റ് ഗവർണർ അനിൽ ബായിജാലുമായി അടിയന്തര ചർച്ച നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ആരോഗ്യമന്ത്രി ഹർഷവർദ്ധനും പ്രധാനമന്ത്രി നിർദ്ദേശം നൽകി.

കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കണം ച‌ർച്ചയെന്നും പ്രധാനമന്ത്രി നിർദേശിച്ചു. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹകരണം ഉറപ്പാക്കണമെന്നും മോദി നിർദ്ദേശിച്ചു.

രാജ്യത്ത് നിലവിലുള്ള കൊവിഡ് വ്യാപനം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ ഹർഷ വർദ്ധൻ,​ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.