അഞ്ചാലുംമൂട് (കൊല്ലം): തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രാക്കുളം കരുവാവിള വടക്കതിൽ കൂലിപ്പണിക്കാരനായ മുഹമ്മദ് കുഞ്ഞിന്റെയും അനീഷയുടെയും മകൾ അ​മീ​നയെ ​ഒ​രു​വ​ർ​ഷം​ ​മു​മ്പ് ​പാ​മ്പ് ​ക​ടി​ച്ചെ​ങ്കി​ലും​ ​കു​റ​ച്ചു​ ​ദി​വ​സ​ത്തെ​ ​ആ​ശു​പ​ത്രി​ ​ചി​കി​ത്സ​യി​ൽ​ ​സു​ഖം​പ്രാ​പി​ച്ചു.​ ​

പി​താ​വി​ന്റെ​ ​വീ​ടി​ന് ​തൊ​ട്ട​ടു​ത്തു​ള്ള​ ​ഏ​ലാ​യി​ൽ​ ​മൂ​ന്നു​ ​സെ​ന്റി​ൽ​ ​വീ​ടു​വ​ച്ച് ​കു​ടും​ബം​ ​മാ​റി​ത്താ​മ​സി​ച്ചി​ട്ട് ​ഒ​രു​ ​വ​ർ​ഷ​മേ​ ​ആ​കു​ന്നു​ള്ളൂ.​ ​ഷീ​റ്റ് ​മേ​ഞ്ഞ് ​പ​ല​ക​യ​ടി​ച്ച​ ​വീ​ടാ​ണ്.​ ​അ​നു​ജ​നെ​യും​ ​പി​ടി​ച്ച്,​​​ ​ഒ​ക്ക​ത്ത് ​അ​നു​ജ​ത്തി​യു​മാ​യി​ ​ക​ളി​ച്ചു​ന​ട​ക്കു​ന്ന​ ​അ​മീ​ന​ ​അ​യ​ൽ​ക്കാ​ർ​ക്ക് ​പ്രി​യ​ങ്ക​രി​യാ​യി​രു​ന്നു.​ ​അ​വ​ളു​ടെ​ ​അ​പ്ര​തീ​ക്ഷി​ത​ ​വി​യോ​ഗ​ത്തി​ന്റെ​ ​വേ​ദ​ന​യി​ലാ​ണ് ​അ​വ​രെ​ല്ലാം.