ലോക്ക്ഡൗൺ കാലത്തെ വീട്ടുവിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ബോളിവുഡ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മ.
ഇപ്പോഴിതാ തന്റെ വീട്ടിലെ "ചങ്ങാതിമാരുടെ" ചിത്രങ്ങളുമായാണ് അനുഷ്കയുടെ വരവ്.
ബാൽക്കണിയിലെ തന്റെ പൂന്തോട്ടത്തിൽ ചെടികളെ പരിപാലിച്ചുകൊണ്ടിരിക്കുന്ന അനുഷ്കയാണ് ചിത്രത്തിലുള്ളത്. ബാൽക്കണികളിൽ നട്ടുവളർത്തുന്ന ചെറിയ പൂച്ചെടികളല്ല അനുഷ്‌കയുടെ തോട്ടത്തിലുള്ളത്. വളർന്ന് റൂഫിനൊപ്പം മുട്ടിനില്‍ക്കുന്ന പ്രത്യേകയിനത്തിൽ പെട്ട ചെടികളാണ് അധികവും. ഞാനും എന്റെ ചങ്ങാതിമാരും എന്നാണ് അനുഷ്ക ചിത്രത്തിന് കുറിപ്പായി നൽകിയിരിക്കുന്നത്.
മുംബയ് നഗരത്തില്‍ തന്നെയുള്ള ഫ്ലാറ്റിലാണ് അനുഷ്‌കയും കോഹ്‌ലിയും താമസിക്കുന്നത്.