
ന്യൂഡൽഹി : കൊവിഡ് സ്ഥിരീകരിച്ച മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രോഗം ഭേദമാകാൻ നരേന്ദ്രമോദിയുടെ സഹായം തേടണമെന്ന് കേന്ദ്രമന്ത്രി. കൊവിഡ് സ്ഥിരീകരിച്ചതായുള്ള അഫ്രീദിയുടെ ട്വീറ്റിന് താഴെ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി.
കൊവിഡ് സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കി ഇന്നാണ് അഫ്രീദി ട്വീറ്റ് ചെയ്തത്. വ്യാഴാഴ്ച മുതല്‍ എനിക്ക് തീരെ സുഖമില്ലായിരുന്നു. തുടർന്ന് കൊവിഡ് പരിശോധന നടത്തി. നിർഭാഗ്യവാശാൽ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടാൻ എല്ലാവരും പ്രാർത്ഥിക്കണം എന്നായിരുന്നു അഫ്രീദി ട്വിറ്ററിൽ കുറിച്ചത്.
I’ve been feeling unwell since Thursday; my body had been aching badly. I’ve been tested and unfortunately I’m covid positive. Need prayers for a speedy recovery, InshaAllah #COVID19 #pandemic #hopenotout #staysafe #stayhome
ഇതിനുതാഴെയാണ് ഒഡീഷ മോദി എന്നറിയപ്പെടുന്ന പ്രതാപ് ചന്ദ്ര സാരംഗി കമന്റിട്ടത്. പാകിസ്ഥാനിലെ ഓരോ ആശുപത്രികളെക്കുറിച്ചും എനിക്ക് നല്ലപോലെ അറിയാം. കൊവിഡിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ മോദിയുടെ സഹായം തേടൂ എന്നായിരുന്നു സാരംഗി കമന്റിട്ടത്. മുമ്പ് പാക് അധീന കാശ്മീർ സന്ദർശനത്തിനിടെ കൊറോണ വൈറസിനേക്കാൾ വലിയ വ്യാധിയാണ് മോദിയെന്ന് അഫ്രീദി പ്രതികരിച്ചിരുന്നു.