നെറ്റ്ഫ്ലിക്സിൽ റിലീസായ പോളണ്ട് ചിത്രം 365 ഡേയ്സിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം ചൂടുപിടിക്കുന്നു. ചിത്രത്തിലെ ചൂടൻ രംഗങ്ങൾ തന്നെയാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായത്..
സിനിമയിൽ ഉടനീളമുളള ദൈർഘ്യമേറിയ ലൈംഗികരംഗങ്ങളാണ് ചർച്ചക്ക് തിരികൊളുത്തിയത് ചിത്രത്തിലെ നായികയും നായകനും കാമറക്ക് മുൻപിൽ ലൈവായി സെക്സിലേർപ്പെട്ടോ എന്നാമ് പ്രധാന ചർച്ച.
ജൂൺ ഏഴിനാണ് ചിത്രം നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്തത്.. ബ്ലാൻക ലിപിൻസ്കയുടെ നോവൽ അടിസ്ഥാനമാക്കി അവർ തന്നെ സംവിധാനം ചെയ്ത ചിത്രമാണ് 365 ഡേയ്സ് അഥവാ 365 ഡി.എൻ..ഐ. ആധുനികകാലത്തെ ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്തശേഷം എല്ലാ ആഴ്ചയും റേറ്റിംഗിൽ മുന്നിലായിരുന്നു ചിത്രം..സെയിൽസ് ഡയറക്ടറായ ലോറ ആജാനുബാഹുവായ മാഫിയ തലവനായ മാസിമോയെ കണ്ടുമുട്ടുന്നിടത്താണ് കഥയുടെ ആരംഭം. ലോറയെ തട്ടിക്കൊണ്ടു പോകുന്ന മാസിമോ അയാളുമായി പ്രണയബന്ധത്തിൽ ആകാൻ ലോറക്ക് 365 ദിവസങ്ങൾ നൽകുന്നു. ശേഷം ലോറയുമായി ഇയാൾ അതിതീവ്രമായ ലൈംഗികവേഴ്ച ആരംഭിക്കുന്നു
ഇതിനു ശേഷം ലൈംഗിക രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിൽ. ഇവിടെയാണ് ഗ്രാഫിക്സ് ആണോ അതോ യഥാർത്ഥ ലൈംഗിക ബന്ധമാണോ സ്‌ക്രീനിൽ കാണുന്നതെന്ന സംശയം പ്രേക്ഷകർക്കുണ്ടായത്. ഏറെനേരം നീണ്ടു നിൽക്കുന്ന പ്രധാന സീനിലെ വിഷയമാണ് ചർച്ചക്കിടം നൽകുന്നത്. കപ്പലിൽ വച്ച് മാസിമോയും ലോറയും തമ്മിലുള്ള രംഗങ്ങൾ ഉദാഹരണം.
നെറ്റ്ഫ്ലിക്സിലെ പോൺ ആണ് ഈ ചിത്രം എന്ന് ഒരുവിഭാഗവും അതേസമയം തൻമയത്വത്തോടെയുള്ള അഭിനയം ആണെന്ന് എതിർപക്ഷവും പറയുന്നു. ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഈ രംഗങ്ങൾ കാണാൻ കഴിയൂ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.