death

ഇടുക്കി: അടിമാലി കുളമാംകുഴിയില്‍ കാണാതായ രണ്ട് ആദിവാസി പെൺകുട്ടികളിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതേസമയം, മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ ഇരുപത്തൊന്നുകാരിയായ പെണ്‍കുട്ടിയെ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരെയും കാണാതായതായി കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ പരാതി നൽകിയത്. തൂങ്ങിമരിച്ചതായി കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതാണ് പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.