shallot

ചുവന്നുള്ളി ഉപ്പിലിട്ടു കഴിക്കുന്ന രീതി മലയാളികൾക്ക് പൊതുവെ കുറവാണ്. എന്നാൽ അറിയൂ, ഉപ്പിലിട്ട ഉള്ളിയുടെ ഗുണങ്ങൾ . മികച്ച പ്രതിരോധശേഷി ലഭിക്കും. പനി, ജലദോഷം, ഒച്ചയപ്പെ് എന്നിവയെ തടയും. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമം. തലച്ചോറും ദഹനേന്ദ്രിയവുമായി ബന്ധമുണ്ട്.

12 ക്രേനിയൽ നാഡികളിലെ ഒരു നാഡിയും ദഹനവ്യവസ്ഥയും തമ്മിൽ ബന്ധമുണ്ട്. അങ്ങനെയാണ് ദഹനവ്യവസ്ഥയുടെ ആരോഗ്യം നന്നായാൽ തലച്ചോറിന്റെ ആരോഗ്യവും നന്നാകുന്നത്. ഓർമ ശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കും. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ ഏറെ ഉത്തമം.

മാരകരോഗങ്ങളെ പ്രതിരോധിക്കും' ഹോർമോൺ അസന്തുലിതാവസ്ഥയെ പ്രതിരോധിച്ച് അമിതവണ്ണത്തെ തടയും. അമിതവിശപ്പ് കുറച്ചും അമിതവണ്ണത്തെ ചെറുക്കും. ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഉപ്പിലിട്ട ഉള്ളി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഉപ്പിലിടുമ്പോഴുണ്ടാകുന്ന ലാക്ടോബാസില്ലസ് ബാക്ടീരിയയാണ് ദഹനം മെച്ചപ്പെടുത്തുന്നത്.