baiju-santhosh

ലൂസിഫർ, മേരാനാം ഷാജി, പുത്തൻ പണം എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ബൈജു സന്തോഷ്. ബാലചന്ദ്ര മോനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ ബൈജു, ഇപ്പോൾ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. എന്നാൽ വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ പല സ്ഥലങ്ങളിൽവച്ചും താൻ കടുത്ത അവഗണനയ്ക്ക് പാത്രമായിട്ടുണ്ടെന്ന് കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

'സി​നി​മ​യി​ൽ​ ​എ​ന്നെ​ ​ആ​രും​ ​വേ​ദ​നി​പ്പി​ച്ച​താ​യി​ ​ഓ​ർ​ക്കു​ന്നി​ല്ല.​ ​​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ക​ടു​ത്ത​ ​അ​വ​ഗ​ണ​ന​യ്ക്ക് ​പാ​ത്ര​മാ​യി​ട്ടു​ണ്ട്.​ ​ഒ​ളി​ഞ്ഞു​ ​നി​ന്നാ​ണ് ​ന​മ്മ​ളെ​ ​പ​ല​രും​ ​അ​വ​ഗ​ണി​ച്ചി​ട്ടു​ള്ള​ത്.​ ​ഒ​രു​ ​സി​നി​മ​ ​റി​ലീ​സാ​കു​മ്പോ​ൾ​ ​അ​തി​ന്റെ​ ​പോ​സ്റ്റ​റി​ൽ​ ​എ​ന്റെ​ ​ഫോ​ട്ടോ​ ​മാ​ത്രം​ ​കൊ​ടു​ക്കി​ല്ല.​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​വേ​ഷം​ ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ളി​ൽ​പ്പോ​ലും.​ ​പേ​രെ​ഴു​തി​ ​കാ​ണി​ക്കു​മ്പോ​ൾ​ ​ഏ​റ്റ​വും​ ​പ്രാ​ധാ​ന്യം​ ​കുറ​ഞ്ഞ​ ​ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ലാ​യി​രി​ക്കും​ ​എ​ന്റെ​ ​പേ​ര് .​ ​

ആ​രെ​ല്ലാ​മാ​ണ് ​ഇ​തൊ​ക്കെ​ ​ചെ​യ്യു​ന്ന​തെ​ന്ന് ​എ​നി​ക്ക് ​അ​റി​യാം.​ ​വ​ള​രെ​ ​പു​ച്ഛ​ത്തോ​ടെ​യാ​ണ് ​ഞാ​ൻ​ ​ഇ​പ്പോ​ൾ​ ​അ​തി​നെ​യെ​ല്ലാം​ ​കാ​ണു​ന്ന​ത്.​ ​സ​മ​യം​ ​വ​രു​മ്പോ​ൾ​ ​അ​തി​നു​ ​പ​ക​രം​ ​കൊ​ടു​ക്കാ​ൻ​ ​എ​നി​ക്ക​റി​യാം.​ ​ആ​രെ​യും​ ​വേ​ദ​നി​പ്പി​ക്കാ​തെ​ ​നേ​രെ​ ​വാ​ ​നേ​രെ​ ​പോ​ ​എ​ന്ന​ ​നി​ല​പാ​ടാ​ണ് ​എ​നി​ക്കു​ള്ള​ത്.​ ​ആ​രെ​യും​ ​ഇ​ന്ന് ​വ​രെ​ ​സി​നി​മ​യി​ൽ​ ​അ​റി​ഞ്ഞു​കൊ​ണ്ട് ​വേ​ദ​നി​പ്പി​ച്ചി​ട്ടി​ല്ല.​ ​ക​രി​യ​ർ​ ​തു​ട​ങ്ങി​യ​ ​സ​മ​യം ​മു​ത​ൽ​ ​ഇ​ന്നു​വ​രെ​ ​വ​ർ​ഷ​ത്തി​ൽ​ ​മൂ​ന്നോ​ ​നാ​ലോ​ ​സി​നി​മ​ക​ളി​ൽ​ ​കു​റ​യാ​തെ​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​വെ​റു​തേ ​ ​അ​ഭി​ന​യി​ച്ചു​ ​എ​ന്ന​ല്ലാ​തെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​വ​ലി​യ​ ​മെ​ച്ച​മു​ണ്ട് ​എ​ന്നൊ​ന്നും​ ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​ത്യാ​വ​ശ്യം​ ​മോ​ശ​മ​ല്ലാ​ത്ത​ ​കാ​ശ് ​കി​ട്ടി​ത്തു​ട​ങ്ങി​യ​ത് ​ഈ​ ​അ​ടു​ത്ത​ ​സ​മ​യ​ത്താ​ണ്.​ ​ഒ​രു​ ​വി​വാ​ദ​ത്തി​നും​ ​പോ​കാ​തെ​ ​സ്വ​സ്ഥ​മാ​യി​ ​ജീ​വി​ച്ചു​പോ​ക​ണം​ ​എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​ ​വ്യ​ക്തി​യാ​ണ്.​ ​സി​നി​മ​യ്ക്കു​ള്ളി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​ശ്‌​​​ന​ങ്ങ​ളി​ലൊ​ന്നും​ ​ഇ​തു​വ​രെ​ ​ഒ​രു​ ​​പ്ര​സ്താ​വ​ന​യ്ക്കും​ ​ഞാ​ൻ​ ​മു​തി​ർ​ന്നി​ട്ടി​ല്ല.​ ​എ​നി​ക്ക് ​എ​ല്ലാ​വ​രെ​യും​ ​വ്യ​ക്ത​മാ​യി​ ​അ​റി​യാ​മെ​ന്നു​ള്ള​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ഞാ​ൻ​ ​ഇ​തു​വ​രെ​ ​ആ​രു​ടെ​യും​ ​പ​ക്ഷം​ ​പി​ടി​ക്കാ​ൻ​ ​പോ​യി​ട്ടി​ല്ല'- അദ്ദേഹം പറഞ്ഞു.