അഴകിന്റെയും കരുത്തിന്റെയും പര്യായപദമെന്ന് ബി.എം.ഡബ്ള്യുവിന്റെ പുതിയ എക്‌സ് 6നെ വിശേഷിപ്പിക്കാം. ഏത് കോണിൽ നിന്ന് നോക്കിയാലും ഏവരുടെയും ഹൃദയം കവരുന്ന ഭംഗി. എക്‌സ്‌ലൈൻ, എംസ്‌പോർട്ട് വേരിയന്റുകളാണ് എക്‌സ് 6ന്റെ ഈ മൂന്നാംതലമുറ 'ജർമ്മൻ" കൂപ്പേയ്ക്കുള്ളത്.
ഉപഭോക്താക്കൾക്ക് സ്വന്തം താത്പര്യങ്ങൾ അനുസരിച്ച് ഫീച്ചറുകൾ ഉൾക്കൊള്ളിക്കാവുന്ന കസ്‌റ്റമൈസ് ഓപ്‌ഷൻ എക്‌സ് 6നുണ്ട്. ബി.എം.ഡബ്ള്യു ലേസർ ലൈറ്ര്, ബി.എം.ഡബ്ള്യു ഹെഡ്-അപ്പ് ഡിസ്‌പ്ളേ, കംഫർട്ട് ആക്‌സസ്, പനോരമ ഗ്ളാസ് റൂഫ് സ്കൈ ലോഞ്ച്, ക്രാഫ്‌റ്റഡ് ക്ളാരിറ്രി ഗ്ളാസ് ആപ്ളിക്കേഷൻ, ആംബിയന്റ് എയർ പാക്കേജ് ഇങ്ങനെ നീളുന്നു ഓപ്‌ഷനുകൾ. അഡിഷണലായി 21-ഇഞ്ച് ലൈറ്ര് അലോയ് വീലുകൾ, ട്രിം ഓപ്‌ഷനുകളുമുണ്ട്.
ഓഫ്-റോഡുകളെ പോലും അനായാസം കീഴടക്കുന്ന മികവുകളാണ് എക്‌സ്-ലൈൻ വേരിയന്റിനുള്ളത്. സ്‌പോർട്ടീ യാത്രകൾക്ക് തികച്ചും അനുയോജ്യമാണ് ഊർജ്ജസ്വലമായ രൂപകല്പനയുള്ള എംസ്‌പോർട്ട്. ഇരു വേരിയന്റുകൾക്കും 95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ബുക്കിംഗ് ഡീലർഷിപ്പുകളിൽ ആരംഭിച്ചു. 8-സ്‌പീഡ് സ്‌റ്റെപ്ട്രോണിക് സ്‌പോർട്ട് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനോട് കൂടിയ 3-ലിറ്റർ ഇൻലൈൻ 6-സിലിണ്ടർ പെട്രോൾ എൻജിനാണുള്ളത്. 340 എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 1,500-5,000 ആർ.പി.എമ്മിൽ 450 എൻ.എം.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം കൈവരിക്കാൻ ഈ ബീസ്‌റ്റിന് 5.5 സെക്കൻഡ് മതി. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത്തിൽ എക്‌സ് 6 ചീറിപ്പായും. സ്‌റ്റിയറിംഗ് വീൽ പാഡിൽ ഷിഫ്‌റ്റർ, ബ്രേക്കിംഗ് ഫംഗ്‌ഷനോട് കൂടിയ ക്രൂസ് കൺട്രോൾ എന്നിവ മികച്ച ഡ്രൈവിംഗ് ആസ്വാദനം നൽകും. ബി.എം.ഡബ്ള്യുവിന്റെ പുതിയ ഓൾ-വീൽ ഡ്രൈവ് സംവിധാനമായ ബി.എം.ഡബ്ള്യു എക്‌സ്-ഡ്രൈവ് 4-വീൽ ഡ്രൈവ് ഏത് നിരത്തിലും ഡ്രൈവിംഗ് സുഖകരമാക്കും.
ഹൃദയവും വേഗവും
8-സ്‌പീഡ് സ്‌റ്റെപ്ട്രോണിക് സ്‌പോർട്ട് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനോട് കൂടിയ 3-ലിറ്റർ ഇൻലൈൻ 6-സിലിണ്ടർ പെട്രോൾ.
0-100km : 5.5 സെക്കൻഡ്
ടോപ്‌സ്പീഡ് : 250km/h
നിറഭേദങ്ങൾ
റിവർസൈഡ് ബ്ളൂ മെറ്രാലിക്
കാർബൺ ബ്ളാക്ക്
മാൻഹട്ടൺ മെറ്റാലിക്
ആർട്ടിക് ഗ്രേ
മിനറൽ വൈറ്ര്
ഫ്ളമെൻകോ റെഡ് ബ്രില്യന്റ് എഫക്റ്ര്
സോഫിസ്‌റ്രോ ഗ്രേ ബ്രില്യന്റ് എഫക്റ്ര്
ബ്ലാക്ക് സഫയർ
ആൽപിൻ വൈറ്ര്
അകത്തളവും സുരക്ഷയും
പുതിയ ബി.എം.ഡബ്ള്യു ഐ-ഡ്രൈവ് സംവിധാനത്തോട് കൂടിയ 12.3 ഇഞ്ച് ടച്ച് സ്‌ക്രീൻ
12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ
പനോരമിക് സൺറൂഫ്
ഫുൾ-ലെതർ സീറ്റുകൾ
ആംബിയന്റ് ലൈറ്റിംഗ്
ടയർ പ്രഷർ മോണിറ്റിംഗ് സംവിധാനം
വിവിധ ഡ്രൈവിംഗ് മോഡുകൾ
8 എയർബാഗുകൾ
ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്
ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ