ടൊയോട്ടയുടെ വിഖ്യാത മോഡലുകളായ കാമ്രി ഹൈബ്രിഡ്, വെൽഫയർ എന്നിവയ്ക്ക് ജൂലായ് മുതൽ വില വർദ്ധിക്കും. ഉത്‌പാദനച്ചെലവ്, കറൻസി വിനിമയനിരക്ക് എന്നിവയിലെ വർദ്ധനയാണ് വില കൂട്ടാൻ കാരണം. അത്യാഡംബര മോഡലായ വെൽഫയറിനെ അടുത്തിടെയാണ് ടൊയോട്ട അവതരിപ്പിച്ചത്. മികച്ച പ്രതികരണം ലഭിച്ച വെൽഫയറിന് നിലവിൽ ഡൽഹി എക്‌സ്‌ഷോറൂം വില 79.50 ലക്ഷം രൂപയാണ്. ഇത്, 85 ലക്ഷം രൂപയോളമായി ഉയർന്നേക്കാം.
എട്ടാംതലമുറ കാമ്രി കഴിഞ്ഞവർഷമാണ് ഇന്ത്യയിലെത്തിയത്. നിലവിൽ വില 37.88 ലക്ഷം രൂപ. ഇത്, 40 ലക്ഷം രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. രൂപഭംഗിയിലും കരുത്തിലും ഏറെ മികച്ചുനിൽക്കുന്ന കാമ്രി അവകാശപ്പെടുന്ന മൈലേജ് 23.27 കിലോമീറ്ററാണ്. നേരത്തേ, ഫോർച്യൂണർ ബി.എസ്-6 പതിപ്പിന്റെ വിലയും ടൊയോട്ട പരിഷ്‌കരിച്ചിരുന്നു. ഡൽഹിയിൽ ഇപ്പോൾ വില 28.66 ലക്ഷം മുതൽ 34.43 ലക്ഷം രൂപ നിരക്കിലാണ്.