kaumudy-news-headlines

1. സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുവരെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. എന്നാല്‍ സമൂഹ വ്യാപനത്തിനുള്ള സാദ്ധ്യത സംസ്ഥാനത്തുണ്ട്. സമൂഹ വ്യാപനത്തിന്റെ വക്കിലാണ് കേരളം. സമ്പര്‍ക്കത്തിലൂടെ ഉള്ള രോഗ പകര്‍ച്ച സംസ്ഥാനത്ത് കുറവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അതീവ ജാഗ്രത പുലര്‍ത്തണം. പൊലീസിന്റെ സേവനം സംസ്ഥാനത്ത് അഭിനന്ദനാര്‍ഹമാണ്. വീടുകളിലെ നിരീക്ഷണം സംസ്ഥാനത്ത് മെച്ചപ്പെട്ട നിലയിലാണ്. എല്ലാ മേഖലയും സ്പര്‍ശിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. മെയ് മാസത്തിന് അപ്പുറം ചിട്ടയായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി പത്ത് ശതമാനം മാത്രമാണ് സമ്പര്‍ക്കം വഴിയുള്ള രോഗമുള്ളത്. എന്നാല്‍ പത്ത് ശതമാനം രോഗ സാദ്ധ്യത എന്നുള്ളത് നിസാരമായി തള്ളാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


2. സമ്പര്‍ക്കം മുപ്പത് ശതമാനത്തിന് മുകളിലേക്ക് പോയാല്‍ സംസ്ഥാനം ഭയക്കേണ്ടതുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യം കേരളത്തില്‍ ഉണ്ടായിട്ടില്ല. ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നടത്തുന്ന കാര്യം ചെവാഴ്ച പ്രധാനമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി സംസാരിക്കും. പ്രവാസികളുടെ സുരക്ഷക്ക് വേണ്ടിയാണ് ഈ നടപടി സ്വീകരിക്കുന്നത്. കേന്ദ്ര നിര്‍ദേശം കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കും നടപടിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു
3. സംസ്ഥാനത്ത് ഉള്ളവരെയും പുറത്തുള്ള മലയാളികളെയും സര്‍ക്കാര്‍ ഒരു പോലെയാണ് കാണുന്നത്. എയര്‍ ക്രൂവിന് വലിയ രീതിയില്‍ അസുഖം വരുന്ന അവസ്ഥയുണ്ട്. കേരളത്തില്‍ പി.പി.ഇ കിറ്റുകളുടെ അണു നശീകരണവും സംസ്‌ക്കരണവും കൃത്യമായി നടക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആത്മഹത്യകളില്‍ വീഴ്ച ഉണ്ടോയെന്ന കാര്യം പരിശോധിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ 24 മണിക്കൂറും ജോലി ചെയ്യുക ആണ്. മെഡിക്കല്‍ കോളേജിനാകെ അനാസ്ഥ ആണെന്ന് പറയരുത്. കന്യാകുമാരി ജില്ലയില്‍ നിന്ന് ഉള്‍പ്പെടെ പതിനായിര കണക്കിന് രോഗികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദിവസവും എത്തുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
4. രജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,195 ആയി. 24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 11,929 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,20,922 ആയി. മഹാരാഷ്ട്രയില്‍ ആണ് ഏറ്റവും അധികം രോഗികള്‍ ഉളളത്. 1,04,568 പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗം ബാധിച്ചത്. തമിഴ്നാട്ടില്‍ 42,687 രോഗബാധിതര്‍ ആണ് ഇപ്പോഴുള്ളത്. ഡല്‍ഹിയില്‍ 38,958 പേര്‍ കൊവിഡ് ബാധിതര്‍ ആയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് അമ്പത് ശതമാനത്തിന് മുകളിലെത്തി . 50.59 ശതമാനം പേര്‍ക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ നഴ്സിംഗ് ഹോമുകള്‍ക്കും കൊവിഡ് ചികിത്സ നടത്താമെന്ന് തീരുമാനമായി. പത്തു മുതല്‍ 49 വരെ ബെഡുകള്‍ ഉള്ള നഴ്സിംഗ് ഹോമുകള്‍ക്കാണ് ചികിത്സക്ക് അനുമതി. ഇതു സംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
5. മലബാര്‍ ജില്ലകളില്‍ സമ്പര്‍ക്കം മൂലമുളള കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ 14 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം പിടിപ്പെട്ടത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് സമ്പക്കം മൂലമുളള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ആശാ വര്‍ക്കര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആംബുലന്‍സ് ഡ്രൈവര്‍, നഴ്സ് എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടു. മലപ്പുറത്ത് മൂന്ന് ദിവസത്തിനിടെ 16 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. കണ്ണൂരില്‍ 4 പേര്‍ക്കും കോഴിക്കോട് 2 പേര്‍ക്കുമാണ് ശനിയാഴ്ച മാത്രം സമ്പക്കത്തിലൂടെ രോഗ ബാധ ഏറ്റത്.
6. അതേസമയം പാലക്കാട് ജില്ലയില്‍ സമ്പര്‍ക്കം മൂലമുളള കേസുകള്‍ കഴിഞ്ഞ അഞ്ചു ദിവസമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഇല്ലെയെന്നത് ആശ്വാസകരമാണ്. ആരോഗ്യ പ്രവത്തകര്‍ ഉള്‍പ്പെടെ ഉളളവര്‍ക്ക് സമ്പക്കത്തിലൂടെ രോഗം പടര്‍ന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. വയനാട്ടിലും കഴിഞ്ഞ ദിസങ്ങളില്‍ സമ്പര്‍ക്ക രോഗികള്‍ ഇല്ല. അതിനിടെ, കൊവിഡ് രോഗികളുടെ എണ്ണം കൂടിയ തൃശ്ശൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സിവില്‍ സ്റ്റേഷനിലേക്ക് ആളുകള്‍ വരുന്നത് നാളെ മുതല്‍ നിയന്ത്രിക്കും. ഇന്നലെ രോഗം സ്ഥിരീകരിച്ച നാല് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയല്ല രോഗപ്പകര്‍ച്ച എന്നത് ആശ്വാസമായിട്ടുണ്ട്
7. വന്ദേഭാരത് ദൗത്യത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വിമാനം വേണമെന്ന ആവശ്യം ശക്തമാകുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മൂന്നാം ഘട്ടത്തിലും കേരളത്തിലേക്ക് സര്‍വ്വീസില്ല. കേരളം ആവശ്യപ്പെട്ടാല്‍ വിമാനം അനുവദിക്കാം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ ആണ് തിരിച്ച് എത്തിക്കുന്നത്. കേരളത്തിലേക്ക് 20 രാജ്യങ്ങളില്‍ നിന്നായി 76 സവ്വീസുകള്‍ മാത്രം ആണുള്ളത്. ലോകത്ത് ഏറ്റവും അധികം കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത യു.എസില്‍ നിന്ന് മൂന്നാം ഘട്ടത്തിലും കേരളത്തിലേക്ക് വിമാനം ഇല്ലാതെ ആയതോടെ പ്രതിസന്ധില്‍ ആയത് വിദ്യാര്‍ത്ഥികളും മലയാളികളും ആണ്. യു.എസില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ആയി 45 സര്‍വ്വീസുകള്‍ ഉണ്ടെന്നിരിക്കെ ആണ് ഈ അവഗണന എന്നാണ് ആരോപണം.
8. ഞായറാഴ്ച ലോക്ഡൗണില്‍ ഇളവുകള്‍. ആരാധനാ ആലയങ്ങളില്‍ പോകാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പരീക്ഷകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം എന്നിവക്ക് ആയുള്ള യാത്രകള്‍ക്കും അനുമതിയുണ്ട്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി കലക്ടര്‍മാര്‍ക്കും പൊലീസിനും നിര്‍ദേശം നല്‍കി. ആരാധനാ ആലയങ്ങള്‍ തുറന്നതും പ്രവേശ പരീക്ഷ ഉള്‍പ്പെടെയുള്ളവ ആരംഭിച്ചതും ആണ് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണിന് ഇളവു നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വീട്ടില്‍ നിന്ന് ദേവാലയത്തിലേക്കും തിരികെയും യാത്ര ചെയ്യാം. കോവിഡ് നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ പാലിച്ചാവണം യാത്രയും ആരാധനാ ആലയങ്ങളിലേക്കുള്ള സന്ദര്‍ശനവും. പരീക്ഷകള്‍ക്ക് പോകുന്നവര്‍ക്കും പരീക്ഷാ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍ എന്നിവര്‍്ക്കും യാത്രചെയ്യാം.