-pakistani

വാർത്തയ്‌ക്കിടെ കൊമേഷ്യൽ ബ്രേക്കുകൾ സാധാരണയാണ്. എന്നാൽ ലെെവ് വാർത്താ അവതരണത്തിനിടെ ഒരു ജ്യൂസ് ബ്രാൻഡിനെ പ്രമോട്ട് ചെയ്യുന്നത് ആദ്യമായിരിക്കും. അവതാരകർ ജ്യൂസ് കുടിച്ചു കൊണ്ട് അതിന്റെ ഗുണങ്ങൾ വിവരിക്കുകയും പ്രൊഡക്ട് വാങ്ങാൻ പ്രേക്ഷകരോട് അഭ്യർത്ഥിക്കുകയുമാണ് ഇവിടെ അവതാരകർ ചെയ്യുന്നത്. പാകിസ്ഥാൻ മീഡിയിയിലാണ് ഇങ്ങനൊരു സംഭവം.

ലെെവായാണ് ബ്രാൻഡിന്റെ പരസ്യം പ്രോത്സാഹിപ്പിക്കുന്നത്. ഇത് പ്രേക്ഷകരെ അമ്പരപ്പിച്ചു. പാകിസ്ഥാനിലെ രണ്ട് വാർത്താ വായനക്കാരാണ് ലെെവ് വാർത്തയ്ക്കിടെ ജ്യൂസുമായെത്തിയത്. ഈ ജ്യൂസ് വാങ്ങിച്ചാൽ ഫ്രീ മൊബെെൽ ഡാറ്റാ നേടാമെന്നും അവതാരകൻ പറയുന്നുണ്ട്. താമസിയാതെ തന്നെ സംഭവം സോഷ്യൽ മീഡിയയിൽ വെെറലായി. ചിലർ കടുത്ത വിമർശനം ഉയർത്തിയെങ്കിലും മറ്റു ചിലർ പ്രോത്സാഹിപ്പിച്ചു.

ധാരാളം പരസ്യങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള മികച്ച തന്ത്രമാണിതെന്ന് ചിലർ കമന്റ് ചെയ്തു. അടുത്ത പരസ്യങ്ങൾ വസ്ത്രങ്ങളുടെയോ സൗന്ദര്യ വർദ്ധക വസ്തുക്കളുടെയ ആയിരിക്കുമെന്നും മറ്റ് ചിലർ പറയുന്നു.

2-in-1. Abb Takk news anchors sell juice during bulletin. pic.twitter.com/yn5nRDePEH

— Naila Inayat नायला इनायत (@nailainayat) June 13, 2020

This is both hilarious and saddening. #Journalism was not that, news bulletins were not supposed to be like these. Desperate times, desperate measures.
If you are done banning #TikTok, think a little about this one too.
Don't @ me about 🙏#Pakistan #AbTak pic.twitter.com/A8L0RxlfVs

— Scheff ✏🎬🎸🥁📚 (@shafiqulhasan81) June 13, 2020