കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയിൽ അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി നടപടികൾ ഏറെ എളുപ്പം. എസ്.ബി.ഐയുടെ വിവിധോദ്ദേശ്യ മൊബൈൽ ആപ്പായ യോനോ വഴി ആധാർ അധിഷ്ഠിത ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടായ 'എസ്.ബി.ഐ ഇൻസ്റ്റ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്" ഉടനടി ആരംഭിക്കാം. പാനും ആധാർ നമ്പറും മാത്രമാണ് ഇതിന് വേണ്ടത്. ഏത് സമയത്തും തുറക്കാവുന്ന അക്കൗണ്ടാണിത്. അക്കൗണ്ട് ആരംഭിക്കുന്നവർക്ക് പ്രാഥമിക റൂപേ എ.ടി.എം/ഡെബിറ്ര് കാർഡും ലഭിക്കും.
യോനോ ആപ്പ് ഡൗൺലോഡ് ചെയ്തശേഷം പാനും ആധാർ നമ്പറും നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി രേഖപ്പെടുത്തി, ആവശ്യമായ വിവരങ്ങളും നൽകി അക്കൗണ്ട് തുറക്കാം. ഒരുവർഷത്തിനകം അടുത്തുള്ള എസ്.ബി.ഐ ശാഖ സന്ദർശിച്ച് പൂർണ കെ.വൈ.സിയിലേക്ക് ഈ അക്കൗണ്ട് അപ്ഗ്രേഡ് ചെയ്യുകയും ചെയ്യാം.