പുതിയ ലുക്കിൽ നദിയ മൊയ്തു. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തു. പുതിയ ഹെയർ സ്റ്റൈലില്‍ കുളിംഗ് ഗ്ലാസ് വച്ച് അടിപൊളിയായി ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. 'എന്നെ തന്നെ അതിശയിപ്പിച്ച ചിത്രം" എന്ന ക്യാപ്ഷനാണ് താരം നൽകിയിരിക്കുന്നത്. 2018ൽ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രമാണിതെന്നും താരം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. 'ഈ ലുക്ക് അടിപൊളിയാണ്', വയസ് വെറും അക്കങ്ങൾ മാത്രമാണ് വളരെ സുന്ദരിയായിരിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നോക്കെത്താ ദൂരത്തിൽ മോഹൻലാലിന്റെ നായികയായി നദിയ മൊയ്തു മലയാള സിനിമയിൽ അരങ്ങേറിയത്. ലോക് ഡൗൺ കാലത്താണ് നദിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. പഴയകാല ഓർമ്മ ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിരുന്നു.