ലോക് ഡൗൺ കാലത്ത് കലാകാരൻമാരുടെ അവസ്ഥയുടെ നേർക്കാഴ്ച പറയുകയാണ് ആർട്ടിസ്റ്റ് എന്ന കുഞ്ഞു ചിത്രം.നടൻ വിനോദ് കോവൂർ ആണ് സംവിധാനം. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും വിനോദ് തന്നെ. ലോക് ഡൗൺ മൂലം സിനിമയോ പരിപാടികളോ ഇല്ലാതെ ബുദ്ധിമുട്ടുന്ന കലാകാരന്റെ വീട്ടിലേക്കാണ് ചിത്രം നമ്മെ കൂട്ടി കൊണ്ടു പോവുന്നത്. വിനോദിന്റെ അഭിനയ പ്രകടനാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. സേതുമാധവൻ ആണ് തിരക്കഥ. ഛായാഗ്രഹണവും എഡിറ്റിംഗവും അഷ്റഫ് പാലാഴി, നിർമാണം എം. സി ശിവദാസ്.