മധു.സി .നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സിമി മോൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിമിയായി വേഷമിട്ടത് ഗ്രേസ് ആന്റണിയാണ്. ഇപ്പോഴിതാ ഗ്രേസ് സംവിധായികയുടെ പട്ടമണിയുന്നു. ഗ്രേസ് ആന്റണി തന്നെ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ക്-nowledge’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഈ പുതിയ അരങ്ങേറ്റം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി . മലയാളത്തിലെ സംഗീത സംവിധായകൻ ആയ അബി ടോം സിറിയക് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ക്-nowledge ന്റെ സംഗീതം നിർവഹിക്കുന്നതും അദ്ദേഹം തന്നെ. 'കുട്ടികളുടെ കഥയാണ് ക്-nowledge,ലോക് ഡൗൺ സമയത്ത് വെറുതെ ഇരുന്നപ്പോൾ തോന്നിയ ആശയമാണ് ഈ ഹ്ര്വസ ചിത്രമെന്ന്' ഗ്രേസ് പറയുന്നു .