monifesdto

കൊൽക്കത്ത: ഓൺലൈനിൽ ഓർഡർ ചെയ്തിട്ട് ഫോണിന് പകരം ഇഷ്ടിക വന്നതുൾപ്പെടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ തെറ്റായ സാധനങ്ങൾ അയച്ചു തന്നതിന്റെ പേരിൽ വീണ്ടും ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വാർത്തകളിൽ ഇടം നേടുകയാണ്.


ആമസോണിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്ത് കാത്തിരുന്ന കൊൽക്കത്തയിലെ സുതിരത ദാസിന് കിട്ടിയതാകട്ടെ ഭഗവദ്ഗീതയുടെ ചുരുക്ക രൂപവും. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്തത്. ശനിയാഴ്ച സാധനവും കയ്യിൽ കിട്ടി.

ശനിയാഴ്ച ഓർഡർ റദ്ദാക്കാൻ ആവശ്യപ്പെട്ട് ഒരു സ്ത്രീയിൽ നിന്ന് സന്ദേശം ലഭിച്ചിരുന്നു. എന്നാൽ ഓർഡർ റദ്ദാക്കാൻ കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രതീക്ഷിച്ച് ബോക്സ് തുറന്ന സുതിരത ദാസ് അക്ഷരാർത്ഥത്തിൽ ഞെട്ടി. അതിശയകരമെന്നു പറയട്ടെ, ബുക്കിംഗിന്റെ ഇൻവോയ്സിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നാണ് രേഖപ്പെടുത്തിയത്‌