expensive-countries
EXPENSIVE COUNTRIES

ബീജിംഗ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് ഇടം പിടിച്ച് ചൈനയിലെ ഹോങ്കോംഗ്. ജീവിതച്ചെലവിനെ ആധാരമാക്കി അമേരിക്കൻ കൺസൾട്ടിംഗ് സ്ഥാപനമായ മെർസറാണ് ഈ വർഷവും പട്ടിക തയാറാക്കിയത്. തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തും ജപ്പാനിലെ ടോക്കിയോയും, സ്വിറ്റ്സർലൻഡിലെ സൂറിക്കും, സിംഗപ്പൂരുമാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ പത്ത് നഗരങ്ങളിൽ മൂന്നെണ്ണവും സ്വിറ്റ്സർലൻഡിലാണ്. സൂറിക് (4), ബേൺ (8), ജനീവ (9) എന്നിവയാണ് ആ ചെലവേറിയ സ്വിസ് നഗരങ്ങൾ. യൂറോപ്പിൽ നിന്നും ആദ്യ 20 സ്ഥാനങ്ങളിൽ ഉള്ള ഏക യൂറോപ്യൻ നഗരം ലണ്ടനാണ്. പത്തൊമ്പതാം സ്ഥാനത്ത്. കറൻസി വിനിമയനിരക്ക്, ഭക്ഷണം, പാർപ്പിടം, ഗതാഗതം, വിനോദം, വസ്ത്രം, ഗാർഹികോപകരണങ്ങളുടെ ചിലവ് തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് വിവിധ ലോക നഗരങ്ങളിലെ ജീവിതച്ചെലവ് നിർണയിച്ചത്. ന്യൂയോർക്ക് സിറ്റി (6), ഷാങ്ഹായ് (7), ബീജിംഗ് (10) എന്നീ നഗരങ്ങളും ആദ്യ പത്തിലുണ്ട്.