ന
നാസ: നാസയുടെ തലപ്പത്ത് ഇനി പെൺകരുത്ത്. ഹ്യൂമൻ എക്‌സ്‌പ്ലൊറേഷൻ ആൻഡ് ഓപ്പറേഷൻസ് മിഷൻ ഡയറക്ടറേറ്റിന്റെ മേധാവിയായി കാത്തി ലീഡേഴ്സാണ് എത്തുന്നത്. ഈ പദവി വഹിക്കുന്ന ആദ്യ വനിതയാണ് കാത്തി. കഴിഞ്ഞ 28 വർഷമായി നാസയിൽ പ്രവർത്തിച്ച് വരികയാണ് അവർ.നാസയുടെ ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യത്തിലും കാത്തിയ്ക്ക് മുഖ്യ പങ്കുണ്ടായിരുന്നു. സ്പേസ് എക്‌സും ബോയിഗും സംയുക്തമായി ഫാൽക്കൻ 9 എന്ന ബഹിരാകാശ വാഹനം വികസിപ്പിച്ചത് കാത്തിയുടെ നേതൃത്വത്തിലാണ്. ഈ പദ്ധതിയിലൂടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ യാത്രക്കാരെ വിജയകരമായി എത്തിച്ച് രണ്ടാഴ്ച പൂർത്തിയായി കഴിഞ്ഞപ്പോഴാണ് പുതിയ ദൗത്യം കാത്തിയെ തേടി എത്തിയിരിക്കുന്നത്.
2024-ലെ ചാന്ദ്രദൗത്യമാണ് കാത്തിയുടെ പുതിയ പ്രധാന ചുമതലകളിലൊന്ന്. സ്വകാര്യബഹികാരാശ വിമാനയാത്രാപദ്ധതി ഭംഗിയായി നിർവഹിക്കാൻ കാത്തിയ്ക്ക് കഴിഞ്ഞെന്നും 2024ൽ ചന്ദ്രനിലേയ്ക്ക് ബഹിരാകാശയാത്രികരെ അയക്കുന്ന പദ്ധതിയ്ക്ക് നേതൃത്വം നൽകാൻ കാത്തിയാണ് അനുയോജ്യയായ വ്യക്തിയെന്നും നാസയുടെ അഡ്മിനിസ്‌ട്രേറ്റർ ജിം ബ്രിഡൻസ്റ്റിൻ അറിയിച്ചു.