noose

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രഞ്ജു (34), കുഞ്ഞുമോൾ (36) എന്നിവരെയാണ് ഇവർ താമസിക്കുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഊരുട്ടമ്പലം സ്വദേശികളായ ഇവർ കാട്ടാക്കടയിലെ വാടക വീട്ടിൽ ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. രണ്ടുപേരും ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തിയിരുന്നത്.

രഞ്ജുവിന്റെ സുഹൃത്ത് ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ അതിനു കഴിഞ്ഞിരുന്നില്ല. തുടർന്ന് സുഹൃത്ത് ഇയാളെ അന്വേഷിച്ച് രഞ്ജുവിന്റെ വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നു.

ശേഷം നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ അടുക്കളയിൽ ഇരുവരും തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.